പാചകവാതക വിലയിലും വര്‍ധന; ചൊവ്വാഴ്ച മുതല്‍ അമ്പത് രൂപ അധികം നല്‍കണം

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് നിരക്ക് വര്‍ധന അറിയിച്ചത്. ചൊവ്വാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്. ഇതോടെ 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 853 രൂപയാകും. നേരത്തെ ഇത് 803 ആയിരുന്നു. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 500 രൂപയായിരുന്നത് 553 രൂപ നല്‍കണം. എണ്ണകമ്പനികളുടെ നഷ്ടം നികത്താനാണ് വില വര്‍ധനയെന്നും രണ്ടാഴ്ച കൂടുമ്പോള്‍ ഇത് പുനപരിശോധിക്കുമെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here