മകളുടെ വിവാഹത്തിനായുള്ള നിക്ഷേപം തിരികെ നൽകാതെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്; ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : മകളുടെ വിവാഹ ആവശ്യത്തിന് നിക്ഷേപിച്ചിരുന്ന പണം തിരികെ നൽകാതെ സഹകരണ ബാങ്ക് വഞ്ചിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് ജീവനൊടുക്കിയത്.

കോൺഗ്രസ് നിയന്ത്രണത്തിനുള്ള നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിലായിരുന്നു തോമസ് സാഗരത്തിന് നിക്ഷേപമുണ്ടായിരുന്നത്. മകളുടെ വിവാഹത്തിനായി പലതവണ പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപമാണ് തോമസ് സാഗരത്തിന് ഉണ്ടായിരുന്നത്.

പലതവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിൽ കയറി ഇറങ്ങിയിട്ടും ഫലമുണ്ടാകാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞു. ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top