സഹകരണ മേഖലയില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രക്ഷോഭമില്ല; സഹകരണവകുപ്പ് വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സഹകരണമേഖലയില്‍ കേന്ദ്രത്തിന്നെതിരെയുള്ള സഹകരണവകുപ്പിന്റെ യോഗങ്ങളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനം. എന്നാല്‍ സിപിഎം സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടികളില്‍ യുഡിഎഫ് പങ്കെടുക്കില്ല.

സഹകരണ മേഖലയിലെ കേന്ദ്രസർക്കാർ നയത്തിനെതിരെ സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കണമെന്ന ആവശ്യം യുഡിഎഫ് യോഗത്തിൽ ഉയർത്തിയതു ലീഗും സിഎംപിയുമാണ്. ഇതോടെയാണ് സഹകരണവകുപ്പുമായി യോജിക്കാനുള്ള തീരുമാനം എടുത്തത്.

സഹകരണ മേഖലയെ സംരക്ഷിക്കാൻ ആരുമായും യോജിക്കണമെന്നതായിരുന്നു സിഎംപി നിലപാട്. സിപിഎമ്മിന്റെ കരുവന്നൂർ ബാങ്കാണു പ്രതിസ്ഥാനത്തെങ്കിലും സഹകരണമേഖലയെ ആകെ ബാധിക്കുന്ന തരത്തിൽ വിഷയം വളരുമ്പോൾ മാറി നിൽക്കരുതെന്നു ലീഗ് ആവശ്യപ്പെട്ടു.

അതേസമയം ഇടത് സർക്കാരിന്റെ നവകേരള സദസ്സിന് മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സർക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു. നവംബർ–ഡിസംബർ മാസങ്ങളിലാണു പരിപാടി നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top