സഹകരണ സംഘങ്ങൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുതെന്ന് റിസർവ് ബാങ്ക്

ഡൽഹി: സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ റിസർവ് ബാങ്ക്. ബാങ്കിങ് റെഗുലേഷൻ ആക്ട് (ബിആർ ആക്ട്), 1949ലെ വകുപ്പുകൾ അനുസരിച്ച്‌ സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന വാക്കുകൾ പേരുകളുടെ ഭാഗമായി ഉപയോഗിക്കരുതെന്നാണ് റിസർവ് ബാങ്ക് അറിയിപ്പ്.

1949 ലെ ബിആർ ആക്ടിന്റെ വ്യവസ്ഥകൾ ലംഘി ച്ച് ചില സഹകരണ സംഘങ്ങൾ ബാങ്കിങ്ങിന് തുല്യമായ വ്യവഹാരങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ഇത്തരം സഹകരണ സംഘങ്ങൾക്ക് ബാങ്കിങ് ബിസിനസ് ചെയ്യാൻ ലൈസൻസ് നൽകിയിട്ടില്ല. മാത്രമല്ല ഈ സ്ഥാപങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ പരിരക്ഷ ലഭ്യമല്ലെന്നും ആർബിഐ അറിയിച്ചു. സഹകരണ സംഘങ്ങളിൽ ഇടപാട് നടത്തുന്നതിന് മുൻപ് ആർബിഐ നൽകിയ ബാങ്കിങ് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കാനും നിർദേശമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top