സഹകരണത്തിലെ കേരള മാതൃക ഇങ്ങനെ: ഒരു വശത്ത് വെട്ടിപ്പ്, മറുവശത്ത് നിക്ഷേപകരുടെ പണം നല്‍കാതെ ഒളിച്ചുകളി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ ക്രമക്കേടും തട്ടിപ്പും നടക്കുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. 399 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍പ്പെട്ട 164 ബാങ്കുകള്‍ക്ക് നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കാന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് സഹകരണമന്ത്രി വി.എന്‍ വാസവന്‍ പട്ടിക പുറത്തുവിട്ടത്. ഏറ്റവുമധികം ക്രമക്കേട് നടന്നത് തൃശ്ശൂര്‍ ജില്ലയിലാണ്. കരിവന്നുര്‍ ബാങ്കടക്കം 66 സ്ഥാപനങ്ങളിലാണ് വെട്ടിപ്പ് നടന്നത്.


ക്രമപ്രകാരമല്ലാതെ വായ്പ നല്‍കല്‍, വ്യാജ രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക, സ്ഥിരനിക്ഷേപങ്ങളിലെ പലിശ നല്‍കിയതിലുള്ള വ്യത്യാസം, സ്വര്‍ണ്ണ വായ്പായിന്മേലുള്ള ക്രമക്കേട്, സര്‍ക്കാര്‍ ധനസഹായം ദുര്‍വിനിയോഗം, അനുമതിയില്ലാതെ പൊതുഫണ്ട് വിനിയോഗം, നീതി മെഡിക്കല്‍ സ്റ്റോറിലെ സ്റ്റോക്ക് വ്യത്യാസം, ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ള വസ്തുവിന്‍മേല്‍ വായ്പ നല്കുക, തുടങ്ങിയ തട്ടിപ്പ് പ്രവര്‍ത്തനങ്ങളാണ് സഹകരണ ബാങ്കുകളില്‍ നടക്കുന്നതെന്ന് മന്ത്രി നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 399 സഹകരണ സ്ഥാപനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ മുഴുവന്‍ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയാക്കിയിട്ടും നിക്ഷേപം തരികെ നല്‍കാന്‍ കഴിയാത്ത 164 സംഘങ്ങളുടെ പട്ടികയും നിയമസഭയില്‍ നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം സഹകരണ സ്ഥാപനങ്ങളുള്ളത്.
ജില്ലയിലെ 37 സഹകരണസംഘങ്ങളാണ് കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം തിരികെ നല്‍കാത്തത്.
പട്ടിക പരിശോധിക്കാം


































കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here