പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഉമ്മൻചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ സി.ഒ.ടി നസീറിന്റെ കുടുംബം
August 17, 2023 11:36 AM

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് 2013 ൽ ഉമ്മൻചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീറിന്റെ കുടുംബം. നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

അവരുടെ താല്പര്യത്തേയും കരുതലിന്റെയും ഒഴിവാക്കാനാവില്ലെന്നും ഇതിനായി നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞത്.
ഉമ്മൻചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫിനും ടി സിദ്ദിഖിനും കല്ലേറിൽ പരുക്കേറ്റിരുന്നു. കേസിലെ 18ാം പ്രതിയാണ് അന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പറായിരുന്നു സി.ഒ.ടി നസീർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here