പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു, ആദ്യ ലീഡ് ചാണ്ടി ഉമ്മന്, 5326 വോട്ടിനു മുന്നിൽ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജിലെ കേന്ദ്രത്തിൽ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 5326 വോട്ടിനു മുന്നിലാണ്.

താക്കോലുകൾ തമ്മിൽ മാറിപ്പോയതിനെ തുടർന്നു വൈകിയാണ് സ്‌ട്രോങ്ങ് റൂം തുറന്നത്. അതുകൊണ്ട് വോട്ടെണ്ണലും വൈകിയാണ് തുടങ്ങിയത്. വോട്ടെണ്ണലിനു ആകെ 20 മേശകളാണ് സജീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും.

13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. ആദ്യ രണ്ട് റൗണ്ടുകളിൽ അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് എണ്ണുന്നത്.ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫല സൂചന ലഭിക്കും.

കടുത്ത മത്സരം നടന്ന 2021ൽ അയർക്കുന്നത്ത് നിന്നു ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണു യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്,പാന്പാടി,പുതുപ്പള്ളി, മീനടം,വാകത്താനം പഞ്ചായത്തുകളും എണ്ണും. ഇതോടൊപ്പം ആറ് മേശകളിലായി 2491 അസന്നിഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും എണ്ണിത്തീരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top