തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം; വോട്ടെടുപ്പ് രാവിലെ തുടങ്ങും; 75.1% പേർ വോട്ട് രേഖപ്പെടുത്തി
February 23, 2024 3:54 AM

തിരുവനന്തപുരം: ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ ആരംഭിക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിൽ അപ്പോൾ തന്നെ ലഭ്യമാകും.
പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 പേരാണ് വോട്ട് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here