ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; യൂട്യൂബ് ചാനലില്‍ അവസാനം പോസ്റ്റ് ചെയ്തത് ‘വിടപറയും നേരം’ എന്ന പാട്ടോട് കൂടിയ വീഡിയോ

തിരുവനന്തപുരം പാറശാലയില്‍ ദമ്പതിമാര്‍ വീടിനുളളില്‍ മരിച്ച നിലയില്‍. ചെറുവാരക്കാണം പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഇവര്‍ നടത്തുന്നുണ്ട്.
എറണാകുളത്തുള്ള മകന്‍ എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്ത് പൂട്ടിയിരുന്നു. മുന്‍വശത്തെഅടച്ചിരുന്നില്ല. കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയ മരിച്ച നിലയിലായിരുന്നു. സെല്‍വരാജ് തൂങ്ങിയ അവസ്ഥയിലും.
മരണത്തിന്റെ സൂചനകള്‍ അടങ്ങിയ വീഡിയോ അവര്‍ പുറത്തുവിട്ടിരുന്നു. ‘വിടപറയും നേരം’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തത്തില്‍ ഇവരുടെ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്താണ് ആത്മഹത്യയുടെ കാരണം എന്നു വ്യക്തമല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here