200 കോടിയുടെ സ്വത്തുക്കള്‍ ദാനം ചെയ്തു; മക്കള്‍ക്ക് പിന്നാലെ സന്യാസം സ്വീകരിച്ച് ഗുജറാത്തി ദമ്പതികള്‍; ഭിക്ഷാടനം നടത്തി തുടര്‍ ജീവിതം
സൂററ്റ് : സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് ഗുജറാത്തില്‍ നിന്നുള്ള വ്യവസായ ദമ്പതികള്‍. 200 കോടി ആസ്തിയുള്ള ഗുജറാത്തിലെ സബര്‍കാന്ത മേഖലയിലെ ഹിമ്മത്നഗറിലെ ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയുമാണ് സന്യാസ ജീവിതം സ്വീകരിച്ചത്. ജൈന സമുദായക്കാരായ ഇരുവരുടേയും മക്കള്‍ നേരത്തെ സന്യാസ ജീവിതം തിരഞ്ഞെടുത്തിരുന്നു.
സാമ്പത്തികമായി ഉയര്‍ന്ന കുടുംബ പശ്ചാത്തലമുള്ള ഭവേഷ് ഭായ് ഭണ്ഡാരി അഹമ്മദാബാദിലും സബര്‍കാന്തയിലുമായി നിരവധി ബിസിനസ് സംരഭങ്ങള്‍ നടത്തിയിരുന്നു. ജൈന സമുദായത്തിലെ സന്യാസിമാരുമായി അനുയായികളുമായിരുന്നു. ഇവരുടെ 16 വയസ്സുള്ള മകനും 19 വയസ്സുള്ള മകളും 2022 -ല്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തിരുന്നു. പിന്നാലൊണ് ഇവരും സന്യാസ ദീക്ഷ സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി രാജകീയ വേഷത്തില്‍ നാല് കിലോമീറ്റര്‍ ഘോഷയാത്ര നടത്തി തങ്ങളുടെ സ്വത്തുക്കള്‍ മുഴുവനും ഇവര്‍ ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മെബൈല്‍ ഫോണും വീട്ടിലെ ഇലക്ട്രോണ്ക്‌സ് ഉപകരണങ്ങള്‍ വരെയുണ്ടായിരുന്നു. ഏപ്രില്‍ 22 -ന് ഹിമ്മത്‌നഗറില്‍ വച്ച് ദമ്പതികള്‍ ആജീവനാന്തകാലത്തേക്ക് സന്യാസം സ്വീകരിക്കും.
രാജ്യം മുഴുവന്‍ നടന്ന് ഭിക്ഷയെടുത്തായിരിക്കും തുടര്‍ ജീവിതം. രണ്ട് ജോഡി വെള്ള വസ്ത്രം മാത്രമാകം ഇവര്‍ ഉപയോഗിക്കുക. ഭിക്ഷയെടുക്കാനുളഅള പാത്രവും ഇരിക്കാനുളള സ്ഥലം വൃത്തിയാക്കാനുള്ള രാജോരഹണ്‍ എന്ന ചൂലും മാത്രമാകും ഇവരുടെ കൈയ്യിലുണ്ടാവുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here