മൂന്നുവയസുള്ള ഇരട്ടകളെ കൊന്ന് മാതാപിതാക്കളുടെ ആത്മഹത്യ; കാരണം സാമ്പത്തിക പ്രതിസന്ധി

ആലപ്പുഴ : ഇരട്ടകളായ മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ തലവടിയിലാണ് സുനു, ഭാര്യ സൗമ്യ എന്നിവര്‍ അത്മഹത്യ ചെയ്തത്. മൂന്ന് വയസുള്ള മക്കളായ ആദി, ആദില്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ആത്മഹത്യ. രാവിലെ ആരെയും വീടിന് പുറത്തേക്ക് കാണാതിരുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി ബലമായി വാതില്‍ തുറന്നപ്പോഴാണ് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊപ്പം രോഗങ്ങളും ഇവരെ അലട്ടിയിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നല്‍കിയിരിക്കുന്ന വിവരം. എടത്വ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here