കഞ്ചാവ് ലഹരിയില്‍ ദമ്പതികളുടെ കാറോട്ടം; തുടരെത്തുടരെ അപകടങ്ങള്‍, ക്രെയിന്‍ കുറുകെ നിര്‍ത്തി പിടികൂടി പൊലീസ്

കോട്ടയം: കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ ദമ്പതികള്‍ കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മുതല്‍ ചിങ്ങവനം വരെ വാഹനം ഓടിച്ച് നിരവധി പേരെ ഇടിക്കുകയും നിര്‍ത്താതെ പോകുകയും ചെയ്തു. ക്രെയിന്‍ കുറുകെ നിര്‍ത്തിയാണ് ചിങ്ങവനം പൊലീസ് ഇവരെ പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവ് പൊലീസ് കാറില്‍ നിന്ന് പിടികൂടി.

അശ്രദ്ധമായ ഡ്രൈവിങ്ങ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വണ്ടി തടഞ്ഞു നിര്‍ത്തിയെങ്കിലും പുറത്തിറങ്ങാന്‍ ദമ്പതികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ ഇറക്കിയത്. പിടികൂടുന്ന സമയത്ത് ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top