ഓടുന്ന ബസിൽ ലൈംഗിക കേളികൾ!! ദൃശ്യം പകർത്തി ഗതാഗത വകുപ്പിന് നൽകി; നടപടി കണ്ടക്ടർക്കെതിരെ

ഓടുന്ന ബസ്സിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട രണ്ടു പേരുടെ ദൃശ്യങ്ങൾ പുറത്തായി. നവി മുംബെയ് മുനിസിപ്പൽ ട്രാൻസ്പോർട്ട് കോർപറേഷൻ്റെ എസി ബസിലായിരുന്നു ഏകദേശം 20 വയസ് തോന്നിക്കുന്ന യുവതീ, യുവാക്കളുടെ ലൈംഗിക കേളികൾ. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
22 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പുറത്തായത്. സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ പോയ യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. ബസിൻ്റെ അവസാന സീറ്റിലായിരുന്നു ഇവർ. മറ്റ് യാത്രക്കാർ ബസിൽ ഉണ്ടായിരുന്നോ എന്നുറപ്പില്ല. ഇത്തരമൊരു സംഭവം നടക്കുമ്പോൾ അത് തടയാൻ ശ്രമിക്കാതിരുന്ന കണ്ടക്ടർക്കെതിരെ ട്രാൻസ്പോർട്ട് വകുപ്പ് നടപടി എടുത്തിട്ടുണ്ട്.
വിവരാവകാശ പ്രവർത്തകനായ അനർജിത്ത് ചൗഹാനാണ് ഈ ദൃശ്യങ്ങൾ ഗതാഗത വകുപ്പിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പൻവേലിൽ നിന്ന് കല്യാണിലേക്ക് പോയ ബസിലാണ് അനാശാസ്യ പ്രവർത്തനം നടന്നത്. ഞായറാഴ്ച വൈകിട്ടായതിനാൽ ബസിൽ തിരക്ക് ഉണ്ടായിരുന്നില്ല എന്നും തൻ്റെ സീറ്റ് മുന്നിലായതിനാൽ കണ്ടില്ല എന്നുമാണ് കണ്ടക്ടറുടെ വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here