വീണക്ക് ഉടന്‍ കോടതി സമന്‍സ് ലഭിക്കും; എസ്എഫ്‌ഐഒ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു; മാസപ്പടിക്കേസ് കൊഴുക്കുന്നു

മുഖ്യമന്ത്രിയുടെ മകള്‍ വീണ പ്രതിയായ എസ്എഫ്‌ഐഒ കേസില്‍ കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് കോടതി. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും വീണയുടടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സും തമ്മിലുളള ഇടപാട് സംബന്ധിച്ചാണ് കേസ്. നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ ചെയ്യാത്ത സേവനത്തിന് പണം നല്‍കി എന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴ് സ്വീകരിച്ചത്.
സെഷന്‍സ് കേസാക്കി നമ്പര്‍ ഇടുകയാണ് ഇനി അടുത്ത നടപടി. അതിനു ശേഷം പ്രതികള്‍ക്ക് നോട്ടീസയക്കും. കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മകള്‍ പതിനൊന്നാം പ്രതിയും. ഒരാഴ്ചക്കുള്ളില്‍ തന്നെ ഈ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. പരാതിയില്‍ പറഞ്ഞിരിക്കുന്ന കുറ്റം നിലനില്‍ക്കുന്നതിലാണ് കുറ്റപത്രം കോടതി ഫലില്‍ സ്വീകരിച്ചത്. ഇതോടെ വീണക്കെതിരെ ഇഡി അന്വേഷണവും വരുമെന്ന് ഉറപ്പായി.
എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പു ലഭിക്കാന്‍ ഇ.ഡി അപേക്ഷ നല്‍കിയിരുന്നു. കോടതി തന്നെ കുറ്റം നിലനില്‍ക്കുമെന്ന പറഞ്ഞ സാഹചര്യത്തില്‍ ഇഡിക്കിനി നടപടിക്രമങ്ങള്‍ മാത്രമം പൂര്‍ത്തിയാക്കിയാല്‍ മതി. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് എസ്എഫ്‌ഐഒ കേസിലെ പരാതിക്കാരന്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here