പുനലൂരിൽ കള്ളനോട്ട് വാരിവിതറിയ പ്രതികളെ വെറുതെവിട്ട് കോടതി; 2019ൽ 10 ലക്ഷം പിടിച്ച കേസ് ആവിയായത് ഇങ്ങനെ
പുനലൂർ കള്ളനോട്ട് കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ഏറ്റവും കൂടുതൽ വ്യാജനോട്ട് കൈവശം വച്ചെന്ന് പോലീസ് കണ്ടെത്തിയ വെമ്പായം സ്വദേശി ബിനുകുമാർ, കാരേറ്റ് സ്വദേശി രാധ, ഭര്‍ത്താവ് സതീശൻ എന്നിവരും, മറ്റ് പ്രതികളുമായുള്ള ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. രാധയ്ക്കും ബിനുവിനും എവിടെ നിന്നാണ് നോട്ടുകൾ ലഭിച്ചതെന്നും കണ്ടെത്താൻ പോലീസിനായില്ല. അഡ്വ. അഫ്സൽ ഖാനാണ് രണ്ടും മൂന്നും അഞ്ചും പ്രതികൾക്കായി ഹാജരായത്. ജെ ജയകുമാർ ഒന്നാം പ്രതിക്ക് വേണ്ടിയും ഹാജരായി.
രാധയുടെയും ബിനുവിൻ്റെയും വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത് എന്നാണ് പോലീസ് കേസ്. എന്നാലിത് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഉണ്ടായില്ല. ഈ വീടുകൾ ഇവരുടേതാണ് എന്നും തെളിയിക്കാൻ കഴിഞ്ഞില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജി പിഎന്‍ വിനോദ് ഉത്തരവിട്ടത്.
2019ല്‍ പുനലൂര്‍ കുമാര്‍ പാലസ് ബാറില്‍ നിന്ന് മദ്യപിച്ച ശേഷം സജിൻ കുമാര്‍ എന്നയാള്‍ 2000 രൂപയുടെ കള്ളനോട്ട് കൊടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് പത്ത് ലക്ഷത്തോളം രൂപയുടെ രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. പിന്നാലെ സജിൻ്റെ സുഹൃത്തുക്കളായ വിഷ്ണു, ഷെഹിൻ എന്നിവരെ പോലീസ് പിടികൂടി. അന്വേഷണത്തിൽ കുന്നിക്കോട് സ്വദേശികളായ റോണി, ഷെമീർ എന്നിവര്‍ വഴിയാണ് നോട്ടുകള്‍ വഴയാണ് ഇവർക്ക് കള്ളനോട്ട് ലഭിച്ചതെന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്.
തുടർന്നാണ് യഥാർത്ഥ പ്രതികളായ വെമ്പായം സ്വദേശി സ്വദേശി ബിനുകുമാറിലേക്കും അയാളിൽ നിന്നും കാരേറ്റ് സ്വദേശി രാധയിലേക്കും അന്വേഷണം എത്തിയത്. കേസിലെ രണ്ടും അഞ്ചും പ്രതികളായ ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 8.25 ലക്ഷം രൂപയുടെ കള്ളനോട്ടും പോലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് സതീശനെയും അറസ്റ്റ് ചെയ്ത് പോലീസ് പ്രതിചേർത്തു. വീടിന്റെ കിടപ്പ്മുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ കിട്ടിയത്.
വ്യാജ നോട്ടുകള്‍ അച്ചടിച്ച ശേഷം വിശ്വസ്തരായ ആളുകളെ കണ്ടെത്തി അവര്‍ മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നായിരുന്നു പോലീസ് ഭാഷ്യം. പ്രതികളുടെ സ്വന്തം വാഹനങ്ങളിലാണ് കള്ളനോട്ടുകള്‍ വിനിമയത്തിനായി പുനലൂര്‍ ബസ് സ്റ്റാൻറിന് സമീപം എത്തിച്ചിരുന്നത്. ഇതിനായി ഒരു കാറും സ്‌കൂട്ടറും ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് ഇവ രണ്ടും പോലീസ് പിടിച്ചെടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here