പതിനാലുകാരിയോട് ബലമായി ‘ഐ ലൗവ് യു’ പറഞ്ഞു; യുവാവിന് രണ്ട് വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രണയം പറഞ്ഞതിന് യുവാവിന് രണ്ട് വര്‍ഷം തടവ് ശിക്ഷ. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 14 വയസുള്ള പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയാണ് 19കാരനായ യുവാവ് പ്രണയം പറഞ്ഞത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടിയെ യുവാവ് ബലമായി കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി ഐ ലവ് യു എന്ന് പറഞ്ഞു എന്നായിരുന്നു പരാതി. കരഞ്ഞുകൊണ്ടാണ് മകള്‍ ഇക്കാര്യം പറഞ്ഞതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതംഗീകരിച്ചാണ് യുവാവിന് ശിക്ഷവിധിച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നായിരുന്നു യുവാവിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ പെണ്‍കുട്ടി അമ്മയോട് പരാതി പറയുമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 2019 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here