ഗവര്‍ണറെ തടഞ്ഞ എസ്എഫ്ഐക്കാർക്ക് ജാമ്യമില്ല; പ്രോസിക്യൂഷന്റെ മൃദുസമീപനം തള്ളി മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. യദുകൃഷ്ണന്‍, ആഷിഖ് പ്രദീപ്, ആഷിഷ് , ദിലീപ്, റയാന്‍, അമന്‍ , റിനോ സ്റ്റീഫന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഭിനിമോള്‍ രാജേന്ദ്രന്‍ തള്ളിയത്. ഇന്നലെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ പ്രതികള്‍ക്കനുകൂലമായി പ്രോസിക്യൂഷന്‍ നിലപാടെടുത്തിരുന്നു. ഗവര്‍ണര്‍ നിര്‍ദേശിച്ച പ്രകാരം പ്രതികള്‍ക്കെതിരെ ചേര്‍ത്ത ഐപിസി 124 ആം വകുപ്പ് നിലനില്‍ക്കുമോ എന്നാണ് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആദ്യം വാദിച്ച അസി.പ്രോസിക്യൂട്ടറാണ് പിന്നാലെ നടന്നത് പ്രതിഷേധം മാത്രമാണെന്ന നിലപാട് സ്വീകരിച്ചത്. പ്രോസിക്യൂഷന് പിന്നാലെ പ്രതികളുടെ അഭിഭാഷകനും 124 നിലനില്‍ക്കില്ലെന്ന് വാദിച്ചിരുന്നു. ഗവര്‍ണറുടെ വാഹനത്തിനുണ്ടായ കേട് പാടുകള്‍ക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പണം കെട്ടിവെച്ചാല്‍ എന്തും ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പരീക്ഷയെഴുതാനായി ഇടക്കാല ജാമ്യം ലഭിച്ചിരുന്ന ആറാം പ്രതി അമലിന്റെ ജാമ്യവും കോടതി പിന്‍വലിച്ചു. ഏഴ് പ്രതികളേയും ഡിസംബര്‍ 23 വരെ റിമാന്‍ഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top