സുരേഷ്‌ഗോപിയുടെ ഹർജി തള്ളി; പുതുച്ചേരി വാഹന നികുതി വെട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് കോടതി, വിചാരണ മെയ് 28ന് തുടങ്ങും

കൊച്ചി: പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിക്കെതിരെ എടുത്ത കേസ് റദ്ദാക്കില്ലെന്ന് കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി എറണാകുളം സിജെഎം കോടതി തള്ളി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ സുരേഷ്‌ഗോപിക്ക് വലിയ തിരിച്ചടിയാണ് വിധി.

2010, 2016 എന്നീ വർഷങ്ങളിലായി രണ്ട് കാറുകളാണ് പുതുച്ചേരിയിലെ വിലാസത്തിൽ സുരേഷ്‌ഗോപി രജിസ്റ്റർ ചെയ്തത്. എന്നാൽ വ്യാജ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്നും അതുവഴി മുപ്പത് ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചെന്നുമാണ് കേസ്. പുതുച്ചേരിയിലുള്ള കൃഷിഭൂമിയുടെ വിലാസത്തിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തെന്നാണ് സുരേഷ്‌ഗോപി ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ഈ വിലാസത്തിൽ കൃഷിഭൂമി ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിന്റെ വിചാരണ മെയ് 28ന് തുടങ്ങും. സുരേഷ്‌ഗോപി വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top