കോണ്‍ഗ്രസിന് തിരിച്ചടി; അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ അനുകൂല വിധിയില്ല; ആദായ നികുതി പുനര്‍നിര്‍ണ്ണയത്തിലും സ്റ്റേ നല്‍കാതെ ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി : ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. നികുതി പുനര്‍നിര്‍ണ്ണയം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. 2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയമാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. 520 കോടിയിലധികം നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് കോടതി കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്.
അദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുണ്ടായിരുന്ന 115 കോടി രൂപയും തടഞ്ഞുവച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. പ്രാദേശികമായി പണം കണ്ടെത്താനാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here