യേശു ക്രിസ്തുവിനെതിരെ അധിക്ഷേപ പ്രസംഗം; ബിജെപി വനിത എംഎല്‍എ ഇന്ന് കോടതിയില്‍ ഹാജരാകും
യേശുക്രിസ്തുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ നിന്നുള്ള വനിതാ എംഎല്‍എ റായ് മുനി ഭഗത്തിന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്. ഇന്ന് ഹാജരാകാനാണ് സമന്‍സില്‍ അവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ഭരണം നടത്തുന്ന ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നത് പതിവ് സംഭവമാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ദേഖ്‌നി ഗ്രാമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ റായ് മുനി നടത്തിയത്. ഭാരതീയ ന്യായ് സന്‍ഹിതയിലെ (BNS) 196 ,299, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മതം, വംശം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതത്തെ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ദുരുദേശകരമായ പ്രവര്‍ത്തികള്‍, ഏതൊരു വ്യക്തിയുടേയും മത വികാരം വൃണപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വനിത എംഎല്‍എയുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. ജില്ലാ പോലീസ് സുപ്രണ്ടിനും പരാതി നല്‍കിയെങ്കിലും എംഎല്‍എക്കെതിരെ കേസെടുക്കാന്‍ വിസമ്മതിച്ചു. പ്രതിഷേധ സമരങ്ങള്‍ ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിയെങ്കിലും സര്‍ക്കാരും പോലീസും അനങ്ങിയില്ല. ഈ ഘട്ടത്തിലാണ് ഹെര്‍മാന്‍ കൂജുര്‍ എന്ന വ്യക്തി ജാഷ്പൂര്‍ ജില്ലാ കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ തെളിവുകള്‍ എംഎല്‍എക്കെതിരെ ഉണ്ടെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നും കോടതി കണ്ടെത്തി.
റായ് മുനി ദോണ്ടി ഭാഷയില്‍ ദേഖ്‌നി ഗ്രാമത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിലെ വീഡിയോയ്ക്ക് ഒപ്പം ആറ് സാക്ഷികളേയും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. എംഎല്‍എയുടെ പ്രസംഗത്തിലുടനീളം വര്‍ഗീയ പരാമര്‍ശങ്ങളും മതവിദ്വേഷം പരത്തുന്ന വാചകങ്ങളും ഉള്ളതായി കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് കേസെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ കുമാര്‍ ചൗഹാന്‍ ഉത്തരവിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here