ഓയൂര്‍ തട്ടികൊണ്ടുപോകല്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി; രണ്ടാം പ്രതി അനിതാകുമാരിക്ക് ജാമ്യം
കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി ജില്ലാ കോടതി. റൂറല്‍ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലാണ് കോടതിയുടെ നടപടി. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്ന കുട്ടിയുടെ പിതാവിന്റെ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണം എന്ന ആവശ്യവുമായി അപേക്ഷ നല്‍കിയത്.
കുട്ടിയെ തട്ടികൊണ്ടു പോയതിന് ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി രണ്ടാം പ്രതിയായ അനിതകുമാരിക്ക് ജാമ്യവും അനുവദിച്ചു. മൂന്നാം പ്രതിയായ അനുപമയ്ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ പഠനത്തിനായാണ് അനുപമക്ക് ജാമ്യം അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷം 2023 നവംബര്‍ 27-നാണ് കുടുംബം തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരു ദിവസത്തിന് കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ന്ന ഇവരെ സഹായിച്ച ഒരാള്‍ കൂടി ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് പോലീസ് കണക്കിലെടുത്തിരുന്നില്ല.
കുട്ടിയുടെ സഹോദരന്‍ നാലു പേരെ കണ്ടിരുന്നു എന്നു പറഞ്ഞുവെങ്കിലും അത് പോലീസ് അന്വേഷിച്ചില്ലെന്നായിരുന്നു കുട്ടിയുടെ പിതാവ് പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ്അ ന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം.എം ജോസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here