സുജിത് ദാസടക്കമുള്ള പോലീസ് ഉന്നതർക്കെതിരെ ബലാത്സംഗ കേസെടുക്കാൻ കോടതി ഉത്തരവ്; പരാതി കളളമെന്ന സർക്കാർ നിലപാടിന് തിരിച്ചടി

പത്തനംതിട്ട മുൻ എസ്പി സുജിത് ദാസ് അടക്കമുള്ള പോലീസുകാർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്തുവെന്ന പൊന്നാനി സ്വദേശിനിയുടെ പരാതിയിലാണ് എഫ്ഐആർ ഇടാൻ ഉത്തരവിട്ടത്.

വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് നടപടി. മജിസ്‌ട്രേറ്റ് കോടതിയിലടക്കം പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല എന്നാന്നാരോപിച്ച് ഇര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബലാത്സംഗ പരാതിയിൽ മുന്‍ എസ്പി സുജിത് ദാസ് അടക്കമള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന റിപ്പോർട്ട് പൊന്നാനി മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. വീട്ടമ്മയുടെ പരാതിയിൽ നടപടി എടുക്കാത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഹര്‍ജി ഹൈക്കോടതി വിമർശിച്ചിരുന്നു.

അതേസമയം എസ്പി സുജിത് ദാസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കിയിരുന്നു. പരാതിക്ക് അടിസ്ഥാനമില്ല. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top