മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന് ബന്ധുക്കളേയും പ്രതിയാക്കാന്‍ പൊലീസിന് നിര്‍ദേശം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി മൂന്നിന്റെ ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം.

കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ യദു ഉന്നയിച്ചത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്.

മേയറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് എന്നാല്‍ യദുവിന്റെ പരാതി പരിഗണിച്ചിരുന്നില്ല. വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നെന്നും അശ്ലീല ആഗ്യം കാണിച്ചുവെന്നും ആരോപിച്ചാണ് മേയറും സംഘവും പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ ബസ് തടഞ്ഞത്. ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലും പൊലിസ് അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top