അയോധ്യ കഴിഞ്ഞു, ഇനി ഗ്യാന്‍വാപി; മസ്ജിദില്‍ പൂജ നടത്താന്‍ ഹൈന്ദവ സംഘടനകള്‍ക്ക് കോടതി അനുമതി

ഡല്‍ഹി : ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി. വാരാണസി ജില്ലാകോടതിയാണ് ഹിന്ദുസംഘടനകളുടെ ഹര്‍ജ്ജി പരിഗണിച്ച് അനുമതി നല്‍കിയിരിക്കുന്നത്. 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താന്‍ അനുവാദം നല്‍കാന്‍ കോടതി ഉത്തരവിട്ടു. മസ്ജിദിന്റെ അടിത്തട്ടിലുള്ള മുദ്രവച്ച നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനായി തുറന്നു കൊടുക്കും. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം.

വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുകയാണ്. ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് പള്ളി നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈന്ദവസംഘടനകള്‍ കോടതിയെ സമീപിച്ചത്. 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം, നിര്‍മിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top