വെടിവച്ച ലേഡി ഡോക്ടറെ കസ്റ്റഡിയില്‍ വിട്ടു; പ്രതി നല്‍കിയ പീഡനക്കേസ് കൊല്ലം പോലീസ് അന്വേഷിക്കും

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മയെ വെടിവച്ച കേസിലെ പ്രതിയായ ലേഡി ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. പ്രതി വെടിവക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമായാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. നിലവില്‍ അട്ടകുളങ്ങര ജയിലുള്ള പ്രതിയെ പോലീസ് ഇന്ന് തന്നെ കസ്റ്റഡിയില്‍ വാങ്ങും. കൊല്ലത്തെ താമസസ്ഥലത്തും വെടിവപ്പ് നടന്ന വീട്ടിലും എത്തിച്ച് തെളിവെടുപ്പും നടത്തും.

പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്നാണ് പ്രതിയായ ലേഡി ഡോക്ടര്‍ മൊഴി നല്‍കിയത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കൊല്ലം പോലീസിന് കൈമാറി. കൊല്ലത്ത് ജോലി ചെയ്തിരുന്ന സമയത്ത് സുജിത്ത് ബലമായി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി വീണ്ടും പലതവണ പീഡിപ്പിച്ചു. പിന്നാലെ സുജിത്ത് മാലദ്വീപിലേക്ക് പോവുകയും ചെയ്തു. ഇതിന് പ്രതികാരം ചെയ്യാനാണ് വീട്ടിലെത്തി സുജിത്തിന്റെ ഭാര്യയെ ആക്രമിച്ചതെന്നും ലേഡി ഡോക്ടര്‍ മൊഴി നല്‍കി.

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ യുവതി ജൂലെ 28നാണ് വഞ്ചിയൂരിലെ വീട്ടിലെത്തി ഷിനിയെ വെടിവച്ചത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേന എത്തി ഷിനിയാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ യുവതി അതിവേഗത്തില്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു. വെടിയേറ്റ ഷിനിയെയും ഭാര്‍ത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനൊപ്പം അക്രമിയെത്തിയ കാര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഡ്യൂട്ടിക്കിടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top