സമന്‍സുമായി ഇനി പോലീസ് എത്തില്ല; ഇ-മെയിലിലും വാട്സ് ആപ്പിലുമായി സന്ദേശമെത്തും

തിരുവനന്തപുരം: കേസുകളില്‍ സമന്‍സുമായി പോലീസുകാരോ കോടതി ജീവനക്കാരോ എത്തുന്നതും കാത്ത് ഇനിയാരും വഴിക്കണ്ണുമായി കാത്തിരിക്കേണ്ട. സമന്‍സ് കിട്ടാത്തതിനാല്‍ കോടതിയില്‍ ഹാജരാകേണ്ടെന്ന് കരുതി ആശ്വസിക്കുകയും വേണ്ട. സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ വന്നിരിക്കും.

സമന്‍സുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അയക്കാന്‍ അനുമതി നല്‍കി ക്രിമിനല്‍ നടപടി ക്രമം ഭേദഗതി ചെയ്തിരിക്കുകയാണ്. അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് ഇത് പുറത്തിറക്കിയത്. ഇനി മുതല്‍ സമന്‍സ് വന്നോ എന്ന് സ്വയം പരിശോധിക്കേണ്ടിവരും. കോടതിയില്‍ ഹാജരായില്ലെങ്കില്‍ പണിയും കിട്ടും. സിആര്‍പിസി 61, 92 വകുപ്പുകളാണ് ഭേദഗതി ചെയ്യപ്പെടുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥനോ കോടതി ഉദ്യോഗസ്ഥനോ ആണ് സമന്‍സുകള്‍ കൈമാറേണ്ടത്. ഭേദഗതി വന്നതോടെ സമന്‍സ് വ്യക്തിപരമായ സന്ദേശമായി ഇനി ലഭിച്ച് തുടങ്ങും. സമന്‍സിലെ കാലതാമസവും ഒപ്പം ഒഴിവാകുകയാണ്.

കോവിഡ് പാരമ്യത്തില്‍ എത്തിയപ്പോള്‍ സമന്‍സ് പ്രശ്നം പോലീസിലും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനെ തുടര്‍ന്ന് സിആര്‍പിസിയിലെ ഈ വകുപ്പുകളിലെ ഭേദഗതിയ്ക്ക് ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. സാക്ഷികളെയും പ്രതികളെയും നേരിട്ട് കാണാന്‍ സാധിക്കാത്തതും ഇവര്‍ സമന്‍സ് കൈപ്പറ്റാത്തതും കേസ് വിചാരണയെ ബാധിച്ചിരുന്നു. ഇത്തരം പല കാര്യങ്ങളാണ് സിആര്‍പിസി വകുപ്പ് ഭേദഗതിക്ക് പിന്നിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top