ബാബുവിന്റെ എംഎല്‍എ പദവി തെറിക്കുമോ; സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; യുഡിഎഫിന് നിര്‍ണായകം
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിനെതിരെ സിപിഎമ്മിന്റെ എം.സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് കെ.ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. വിധി ബാബുവിന് എതിരായാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അത് വന്‍ തിരിച്ചടിയാകും
തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് പ്രചാരണം നടത്തി എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നാണ് ബാബു വാദിച്ചത്. ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു തൃപ്പൂണിത്തുറയിലേത്. 992 വോട്ടുകൾക്കാണ് ബാബു വിജയിച്ചത്.
ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയിരുന്നു. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. ബാബുവിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചുള്ള നിര്‍ണായക വിധിയാകും ഇന്നത്തേത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here