തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല, പതഞ്‌ജലിക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് കോടതി

ഡൽഹി: ബാബ രാംദേവിന്റെ കമ്പനിയായ പതഞ്‌ജലിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ നല്‍കരുതെന്നും ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കോടതി. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐഎംഎ) നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
നേരത്തേയും ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ കേസുകളുണ്ടായിരുന്നു. ആയുർവേദത്തെ കൂടുതൽ ഉയർത്തിക്കാട്ടുന്നതിനായി, ആധുനിക വൈദ്യശാസ്‍ത്രത്തെ താഴ്ത്തികെട്ടുകയാണെന്നാണ് ഐഎംഎ ആരോപിച്ചത്. കോവിഡ് കാല പ്രതിരോധപ്രവർത്തനങ്ങളിൽ അലോപ്പതി ഡോക്ടർമാർക്ക് പാളിച്ച സംഭവിച്ചെന്നും പതഞ്ജലി പ്രചരിപ്പിച്ചിരുന്നു. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here