വീണ്ടും കോവിഡ് ഭീതി; തിരുവനന്തപുരത്ത് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : വീണ്ടും കോവിഡ് ഭീതി. തിരുവനന്തപുരത്ത് ഇന്നലെ പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ ചികിത്സയിലുണ്ട്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്‌ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദപരിശോധന നടത്തും.
ഒരു കേസ്പോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം പൊടുന്നനെ വർദ്ധിച്ചത്. കാറ്റഗറി ബിയിൽപ്പെട്ട രോഗികളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും. രോഗലക്ഷണങ്ങളുമായി വരുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ആണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. വാക്സിൻ അടക്കം എടുത്തതിനാൽ രോഗം കൂടുതൽ ഗുരുതരമാകുന്നില്ല എന്നാണ് വിലയിരുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here