കോവിഡ് കാലത്തെ ആംബുലന്‍സ് പീഡനം: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളില്‍ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കായംകുളം സ്വദേശിയായ നൗഫലിനെയാണ് പത്തനംതിട്ട പ്രിസിപ്പല്‍ കോടതി ശിക്ഷിച്ചത്. 108000 രൂപ പിഴയും അടയ്ക്കണം. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകളാണ് തെളിഞ്ഞിരിക്കുന്നത്.

2020 സെപ്റ്റംബര്‍ അഞ്ചിന് അര്‍ദ്ധരാത്രിയിലാണ് ആറന്‍മുളയില്‍ വച്ച് യുവതി പീഡനത്തിന് ഇരയായത്. കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു പീഡനം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം യാത്രാ റൂട്ട് മാറ്റി ആറന്‍മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ എത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചത്.

കോവിഡ് മൂലം അവശയായിരുന്ന പെണ്‍കുട്ടി ലൈംഗികമായ പീഡനം കൂടിയായതോടെ ഗുരുതരാവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയെ പന്തളത്തെ കോവിഡ് സെന്ററില്‍ എത്തിച്ച് ഇയാള്‍ കടന്നുകളയുക ആയിരുന്നു. കേസിന് ആവശ്യമായ തെളിവുകള്‍ പെണ്‍കുട്ടി തന്നെ പോലീസിന് കൈമാറി. പ്രതി ഫോണില്‍ വിളിച്ച് കുറ്റം സമ്മതിച്ചതും മാപ്പ് പറഞ്ഞതുമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഹാജരാക്കി. 54 സാക്ഷികളെ കോടതി വസ്തരിച്ചു. ഇവരെല്ലാം പ്രതിക്ക് എതിരായി തന്നെ മൊഴി നല്‍കുകയും ചെയ്തു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി വിഷത്തില്‍ ഇടപെടുകയും വിചാരണ ഘട്ടത്തില്‍ അടക്കം ഇടപെടുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top