24 മണിക്കൂറിനിടെ മുന്നൂറ് കോവിഡ് കേസുകള്‍; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 300 കോവിഡ് പോസിറ്റീവ് കേസുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ രാജ്യത്ത് 358 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ആക്ടീവ് കേസുകള്‍ 2669 ആയി. ഇതില്‍ 2341 രോഗികളും കേരളത്തിലാണ്. 3 കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് 1, അസം 1, തമിഴ്‌നാട് 12, ഹരിയാന 1, ജമ്മു കാശ്മിര്‍ 1, മഹാരാഷ്ട്ര 10, മധ്യപ്രദേശ് 1, ഗുജറാത്ത് 11, കര്‍ണ്ണാടക 13, പഞ്ചാബ് 1, പോണ്ടിച്ചേരി 2, തെലുങ്കാന 5, രാജസ്ഥാന്‍ 2, ഉത്തര്‍പ്രദേശ് 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചാണ് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിത്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ട്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതടക്കമുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പനിയടക്കമുളള രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണുള്ളത്. പ്രതിദിനം പതിനായിരത്തിലധികം പനി ബാധിതരാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഡെങ്കി ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top