കോവിഡ് മരണം: ആശ്രിത പെൻഷൻ മുടങ്ങി, എപ്പോൾ കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന്റെ സാമ്പത്തിക ദാരിദ്ര്യം നിമിത്തം കോവിഡ് ബാധിച്ചു മരിച്ച കടുംബാംങ്ങളുടെ ധനസഹായവും മുടങ്ങി. ദാരിദ്ര്യരേഖക്കു താഴെയുള്ള (ബി.പി.എൽ) കുടുംബങ്ങളിലെ കുടുംബ നാഥനോ, നാഥയോ കോവിഡ് ബാധിച്ചു മരിച്ചാൽ ആശ്രിതർക്ക് 5000 രൂപ പ്രതിമാസം ധനസഹായം പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ ഒന്നോ രണ്ടോ മാസം ഈ തുക കിട്ടിയതൊഴിച്ചാൽ പിന്നീടത് മുടങ്ങിയെന്നാണ് ആക്ഷേപം. 2021 നവംബറിലാണ് സാമ്പത്തിക സഹായപദ്ധതി പ്രഖ്യാപിച്ചത്.
കോവിഡ് ബാധിച്ച് കുടുംബനാഥനോ, നാഥയോ മരിച്ചാൽ ആശ്രിതർക്ക് മുന്നുവർഷം പ്രതിമാസം 5,000 രൂപ വീതം നൽകുന്നതായിരുന്നു പദ്ധതി. ഡിസംബർ മുതൽ ഇതിനായി അപേക്ഷയും സ്വീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ലഭിച്ച പകുതിയിലധികം അപേക്ഷകളും സംസ്ഥാന സർക്കാർ തള്ളിയിരുന്നു. നിരവധിയായ അർഹരെ തള്ളിയശേഷം അംഗീകരിച്ച അപേക്ഷകൾക്കാണ് ഈ ഗതി വന്നിരിക്കുന്നത്.
പദ്ധതി പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ 21000 അധികം അപേക്ഷകൾ ലഭിച്ചിരുന്നു. ഏതാണ്ട് 8000 ത്തോളം അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. കുറച്ചു പേർക്ക് ഒരു മാസം, മറ്റു ചിലർക്ക് രണ്ടു മാസം, ഏതാനും പേർക്ക് മൂന്നു മാസം ഇങ്ങനെ മാത്രമാണ് ധനസഹായം ലഭിച്ചതെന്നാണ് ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളെ ബന്ധപ്പെടുമ്പോൾ അധികാരികൾ കൈമലർത്തുകയാണ്. അനാഥരായിപ്പോയ കുടുംബാംഗങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു ഈ പെൻഷനെ കണ്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി വലിയതോതിൽ പ്രചാരണം നടത്തിയ ധനസഹായ പദ്ധതിയായിരുന്നു ഇത്. എന്നാൽ തുടർഭരണം കിട്ടിയ ശേഷം ഈ സഹായം മിക്കപ്പോഴും മുടങ്ങുന്ന അവസ്ഥയാണ്.
സർക്കാരിനെ വിശ്വസിച്ച് പെൻഷന് കാത്തിരിക്കുന്ന ആയിരങ്ങളാണ് ധനസഹായം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. പെൻഷൻ ഇനി എന്ന് കിട്ടുമെന്നോ എപ്പോൾ കിട്ടുമെന്നോ ആർക്കും നിശ്ചയമില്ല.
ദാരിദ്ര്യരേഖക്കു താഴെയുള്ള (ബി.പി. എൽ കുടുംബങ്ങളിലെ കുടുംബനാ എൽ.) ഥനോ നാഥയോ കോവിഡ് ബാധിച്ചു മരിച്ചാൽ ആശ്രിതർക്കു പ്രഖ്യാപിച്ചി രുന്ന പ്രതിമാസം 5000 രൂപ സഹായം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. അപേ ക്ഷ അംഗീകരിച്ചതിനു ശേഷം ഒന്നോ രണ്ടോ തവണ മാത്രം ലഭിച്ച സഹായം പിന്നീട് ലഭിച്ചിട്ടില്ലെന്നാണ് പരാതി. 2021 ഡിസംബറിലാണ് സംസ്ഥാനം കോവിഡ് ബാധിച്ചു മരിച്ച ബി.പി. എൽ. കുടുംബങ്ങൾക്ക് സഹായ പ ദ്ധതി പ്രഖ്യാപിച്ചത്. കുടുംബനാഥ നോ നാഥയോ മരിച്ചാൽ ആശ്രിതർക്ക് മുന്നുവർഷം പ്രതിമാസം 5,000 രു പവീതം നൽകുന്നതായിരുന്നു പദ്ധ തി. ഡിസംബർ മുതൽ ഇതിനായി അ പേക്ഷയും സ്വീകരിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ലഭിച്ച പകുതിയിലധികം അപേക്ഷകളും സംസ്ഥാന സർക്കാർ തള്ളിയിരുന്നു. നിരവധിയായ അർഹ രെ തള്ളിയശേഷം അംഗീകരിച്ച അ പേക്ഷകൾക്കാണ് ഈ ഗതി വന്നിരി ക്കുന്നത്. പിണറായി സർക്കാർ സർ വ ഫണ്ടും മുക്കുന്ന കൂട്ടത്തിൽ ഈ സഹായ ഫണ്ടും മുക്കിയെന്നാണ് പൊതുജനത്തിനിടയിൽ നിന്നു ള്ള സംസാരം.
പദ്ധതി പ്രഖ്യാപിച്ച് അപേക്ഷയു ടെ ആദ്യഘട്ടത്തിൽ 21,000 നു മുക ളിൽ അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ വെറും എണ്ണായിരത്തോളം അ
പേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. അംഗീകരിച്ച പലർക്കും ആദ്യഘട്ട ത്തിൽ തന്നെ പെൻഷൻ ലഭിച്ചിരുന്നി ല്ല. ലഭ്യമായ പലർക്കും ഒരു മാസം, ചി ലർക്ക് രണ്ടു മാസം, കുറച്ചു പേർക്ക് മൂന്നു മാസം ഇങ്ങനെ ലഭ്യമായി. പ ന്നീട് അതും പാടെ നിലച്ചു. തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടുമ്പോൾ അവിടെ അധികൃതർ കൈമലർത്തു ന്ന അവസ്ഥയായി. മഹാമാരിയിൽ ആ രുമില്ലാതെയായ ആയിരക്കണക്കിന് കുടുംബങ്ങൾ വലിയ പ്രതീക്ഷയിലാ യിരുന്നു ഈ പെൻഷനെ കണ്ടിരുന്ന ത്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ വ ലിയ കാമ്പയിൻ തന്നെ തിരഞ്ഞെടു പ്പിനോടടുപ്പിച്ച് ഇതിനെ ചുറ്റിപ്പറ്റി നട ന്നിരുന്നു. എന്നാൽ പ്രതീക്ഷകളെ യും അസ്ഥാനത്താക്കിയാണ് സർ
ക്കാർ ഈ പെൻഷനും മുക്കിയത്. അർഹരായവർ ബന്ധപ്പെട്ട വകുപ്പുക ളെ സമീപിക്കുമ്പോൾ ഫണ്ടില്ലെന്നു പറഞ്ഞ ടക്കി അയക്കുകയാണ്. മഹാ മാരിക്കു ശേഷം അത്താണിയില്ലാതെ നൂറുകണക്കിന് കുടുംബങ്ങളാണ് സർക്കാറിന്റെ ക്രൂരനടപടി മൂലം അ ലയുന്നത്.
മരിച്ചവരുടെ അംഗപരിമിതരും മാനസികവെല്ലുവിളി നേരിടുന്നവരുമായ മക്കൾ, മരിച്ചയാൾ 70-നു മുകളിലുള്ള താണെങ്കിൽ ഭാര്യക്കോ ഭർത്താവി നോ, ഇല്ലെങ്കിൽ മാത്രം 21 വയസ്സിൽ താഴെയുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്നതുമായ ഒരു മക നോ മകൾക്കോ എന്നിങ്ങനെ മാനദ ണ്ഡപ്പെടുത്തിയായിരുന്നു അർഹരെ ക്രമീകരിച്ചിരുന്നത്. സംസ്ഥാനത്തിനും
രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കു ടുംബം ഇവിടെ സ്ഥിരതാമസമാണ ങ്കിൽ അവർക്കും പെൻഷൻ നൽകിയി രുന്നു. സാമൂഹ്യ സുരക്ഷ, മനിധി, മറ്റു പെൻഷൻ എന്നിവ ഇതിനൊരു ത ടസവുമായിരുന്നില്ല എന്നാൽ പ്രഖ്യാപ നത്തിൽ ഒതുങ്ങുന്ന കാഴ്ചയാണ് പി ന്നീടുണ്ടായത്. വെറും 20 കോടിയിൽ താഴെ മാത്രമാണ് ഈ ഇനത്തിൽ സർ ക്കാർ നൽകിയിട്ടുള്ളൂവെന്നാണ് നിഗ മനം. സർക്കാറിൽ വിശ്വാസമർപ്പിച്ച് പെ ൻഷനും കാത്തിരുന്ന ആയിരങ്ങളാണ് ഇതോടെ പെരുവഴിയിലായത്. പിണറാ യി സർക്കാർ ജനോപകാരപ്രദമായ നു റുകണക്കിന് സഹായ പദ്ധതികൾ നിർത്തിയ കുട്ടത്തിലേക്ക് ഈ പെൻ ഷൻ പദ്ധതിയും നീങ്ങുമെന്നാണ് വി ലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here