5.55ന് 550 രൂപയുടെ പിപിഇ കിറ്റ് വേണ്ട; 7.48ന് 1550 രൂപയുടേത് വേണം; കോവിഡ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങളുമായി സതീശന്‍
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് നടന്നു എന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ നടന്നത് വലിയ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് അഴിമതി സംബന്ധിച്ച് രണ്ട് രേഖകള്‍ സതീശന്‍ പുറത്തുവിട്ടു. നിയമസഭയില്‍ ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയിലാണ് ക്രമക്കേടിന്റെ വിവരങ്ങള്‍ സതീശന്‍ പുറത്തുവിട്ടത്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പിപിഇ കിറ്റ് നിര്‍മ്മാതാക്കളായ രണ്ട് കമ്പിനികള്‍ക്ക് അയച്ച ഇമെയിന്റെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്യാം എന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. 2020 മാര്‍ച്ച് 28ന് വൈകുന്നേരം 5.55ന് ഈ സ്ഥാപനത്തിന് അയച്ച മെയിലില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞിരിക്കുന്നത് പിപിഇ കിറ്റിന്റെ വില 550 രൂപയില്‍ നിന്ന് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തിനാല്‍ 10000 എണ്ണമായി ഓഡര്‍ കുറയ്ക്കുന്നു എന്നായിരുന്നു. ഇതേ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് തന്നെ 7.48ന് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് 1550 രൂപ നിരക്കില്‍ പിപിഇ കിറ്റ് നല്‍കാന്‍ ഇമെയില്‍ അയക്കുകയും ചെയ്തു. ഇത് അഴിമതി അല്ലാതെ എന്താണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തുടര്‍ന്ന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി കോവിഡ് കാലത്തെ അടിയന്തര സാഹചര്യത്തില്‍ നടന്ന കാര്യങ്ങളെ ഇപ്പോള്‍ അഴിമതിയായി ചിത്രീകരിക്കുന്നത് ശരിയല്ല എന്ന വാദമാണ് ഉയര്‍ത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here