പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറുമെന്ന് ബിജെപി മന്ത്രി; പശുവിനെ ലാളിച്ചാൽ രക്തസമ്മർദ്ദം കുറയുമെന്നും അവകാശവാദം

പശുത്തൊഴുത്ത് വൃത്തിയാക്കുയും അതിൽ കിടക്കുകയും ചെയ്താൽ ക്യാൻസർ ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. ഇത്തരത്തിൽ സ്വയം ചികിത്സയിലൂടെ രോഗം മാറ്റം എന്നും അദ്ദേഹം അവകാശപ്പെട്ടു.തൻ്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

പശുക്കളെ ലാളിച്ച് സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാൻ കഴിയും. ചാണകം ഉണക്കി പരത്തിയ തിരിപോലെ കത്തിച്ചാൽ കൊതുകിൻ്റെ ശല്യം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുത്തൊഴുത്തുകളിൽ ആഘോഷിക്കണമെന്നും ബിജെപി  മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top