അമേരിക്കയില്‍ വരെ പഠനം നടന്നിട്ടുണ്ട്; എന്ത് സംവാദത്തിനും തയാര്‍; കാമകോടിയുടെ ഗോമൂത്ര മാഹാത്മ്യങ്ങള്‍

ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നിന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി.ഇതില്‍ എന്ത് സംവാദത്തിനും തയാറാണെന്നും കാമകോടി വ്യക്തമാക്കി. തന്റെ പ്രസ്താവനയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ശ്‌സാത്രീയമായ അറിവു കൊണ്ടാണ് സംസാരിച്ചത്. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങള്‍ യുഎസില്‍ അടക്കം നടന്നിട്ടുണ്ട്. അണുനശീകരണം സംബന്ധിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കാമകോടി വ്യക്തമാക്കി.

ഗോമൂത്രം കുടിച്ചാല്‍ ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കാമകോടി പറയുന്നു. ഐഐടികളിലടക്കും ഗോമൂത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും കാമകോടി അവകാശപ്പെട്ടു. ്. ഉത്സവ സമയങ്ങളില്‍ ചാണകം, ഗോമൂത്രം, പശുവിന്‍ പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ അടക്കം പഞ്ചഗവ്യം വാങ്ങാന്‍ സാധിക്കുമെന്നും കാമകോടി പ്രതികരിച്ചു.

പൊങ്കല്‍ ദിനത്തില്‍ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന ഒരു ഗോപൂജാ ചടങ്ങില്‍ ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്നാണ് കാമകോടി പ്രസംഗിച്ചത് വിവാദമായിരുന്നു. അച്ഛന് പനി വന്നപ്പോള്‍ ഗോമൂത്രം കുടിക്കാന്‍ നല്‍കിയെന്നും, അപ്പോള്‍ തന്നെ പനി മാറിയെന്നുമാണ് കാമകോടി പ്രസംഗിച്ചത്. ഒരു ദിവസം തന്റെ അച്ഛന് കടുത്തപനി അനുഭവപ്പെട്ടു. ഡോക്ടറെ വിളിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെ ഒരു സന്യാസി വീട്ടിലേക്ക് എത്തി. ഡോക്ടറെ വിളിക്കേണ്ടെന്നും ‘ഗോമൂത്രം വിഭാമി’ എന്നും പറഞ്ഞു. ഉടന്‍ തന്നെ ഗോമൂത്രം സംഘടിപ്പിച്ച് അച്ഛന് നല്‍കി. 15 മിനിറ്റില്‍ പനി പമ്പകടന്നു. ആ സന്യാസിയുടെ പേര് ഓര്‍മ്മയില്ല. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയും എന്നുമായിരുന്നു കാമകോടിയുടെ പ്രസംഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top