തൃശൂര്‍ പൂരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ; പൂരം തടസപ്പെട്ടെന്ന് ബിനോയ്‌ വിശ്വം; നടന്നത് അട്ടിമറി തന്നെ എന്ന് സുനില്‍ കുമാറും

തൃശൂര്‍ പൂരത്തില്‍ നടന്നത് അട്ടിമറി തന്നെയെന്ന് സിപിഐ നേതാക്കള്‍. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് മറുപടിയുമായാണ് സിപിഐ രംഗത്തെത്തിയത്.

പൂരത്തില്‍ അട്ടിമറി നടന്നെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പൂരം നടക്കേണ്ട രീതിയില്‍ നടക്കാന്‍ സമ്മതിച്ചില്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Also Read: തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട വിഎസ് സുനിൽ കുമാറിൻ്റെ അപേക്ഷ തള്ളി; രഹസ്യരേഖയെന്ന് ആഭ്യന്തരവകുപ്പ്

പൂരത്തില്‍ നടന്നത് അട്ടിമറി തന്നെയാണെന്ന് വി.എസ്.സുനില്‍ കുമാറും ആവര്‍ത്തിച്ചു. പൂരം അട്ടിമറിക്കപ്പെട്ടതില്‍ ഒരു സംശയവുമില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. പൂരം വിഷയത്തില്‍ സിപിഐ അഭിപ്രായം സഭയ്ക്ക് അകത്തും പുറത്തും പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ മാറ്റമില്ലെന്നു റവന്യൂ മന്ത്രി രാജന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top