മാവേലിക്കരയില്‍ അരുണ്‍ തന്നെ; പന്ന്യന്‍, സുനില്‍, ആനിരാജ; സിപിഐ സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 4 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. തൃശൂരില്‍ വി.എസ്.സുനില്‍കുമാറും, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജയും മത്സരിക്കും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാല്‍ മവേലിക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കൊല്ലം ജില്ലാ കൗണ്‍സിലില്‍ നിന്നുളള എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ മത്സരിപ്പിക്കണമെന്നായിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. അരുണ്‍കുമാറിന്റെ പേര് ഒഴിവാക്കി മൂന്നംഗ പട്ടികയും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് പൂര്‍ണ്ണമായും തള്ളി അരുണ്‍ തന്നെ മത്സരിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. നിലവില്‍ മന്ത്രി പി.പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് അരുണ്‍.

ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനം എടുത്തത്. തൃശൂര്‍ സുനില്‍കുമാര്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ ശക്തമായ ത്രികോണ മത്സരമാകും നടക്കുക. സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top