കടുപ്പിച്ച് സിപിഐ ദേശീയ നേതൃത്വം; എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ വ്യക്തത വേണമെന്ന് ഡി രാജ

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ദേശീയ നേതൃത്വം. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തത വേണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. സംസ്ഥാന ഘടകത്തോട് ഇക്കാര്യത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാജ പറഞ്ഞു.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ജനം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിന്റെ പശ്ചാത്തലം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണമെന്നും രാജ ആവശ്യപ്പെട്ടു. വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വം മൗനം തുടരുമ്പോഴാണ് രാജയുടെ കടുത്ത വിമര്‍ശനം.

സിപിഐ സംസ്ഥാന നേതൃത്വവും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി നേരില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഈ വിഷയങ്ങളില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top