കെഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയെടുത്ത് സിപിഐ; ആറു മാസം സസ്‌പെന്‍ഷന് ശുപാര്‍ശ

അന്തരിച്ച എറണാകുളം മുന്ർ ജില്ലാസെക്രട്ടറി പി രാജുവിനോട് പാര്‍ട്ടി നീതികാട്ടിയില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സിപിഐ. സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഇസ്മായിലിനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐ എക്‌സിക്യുട്ടീവ് ശുപാര്‍ശ ചെയ്തു. സംസ്ഥാന കൗണ്‍സിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കെഇ ഇസ്മയിലിനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശം നടത്തി അച്ചടക്കം ലംഘിച്ചു എന്ന പേരിലാണ് നടപടി തീരുമാനിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here