സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു; പാർട്ടിവിട്ടത് പത്തനംതിട്ട എൽഡിഎഫ് തിരഞ്ഞെടുപ്പ് ചുമതലയുള്ള മണ്ഡലം സെക്രട്ടറി, തീരുമാനം നേതൃത്വവുമായി ഇടഞ്ഞതിനെ തുടർന്ന്

പത്തനംതിട്ട: തിരഞ്ഞെടുപ്പിനിടയിൽ സിപിഐക്ക് തിരിച്ചടി. പാർട്ടിയുടെ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂര്‍ നേതൃത്വവുമായി ഇടഞ്ഞ് സിപിഐയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം കൂടിയാണ് അബ്ദുൽ ഷുക്കൂർ.

അബ്ദുൽ ഷുക്കൂർ ഇന്ന് രാവിലെ പത്തനംതിട്ട ഡിസിസിയിൽ എത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് അംഗത്വം നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അബ്ദുൽ ഷുക്കൂർ പറഞ്ഞു. കൂടുതൽപേർ സിപിഐ വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ നേതൃത്വവുമായുണ്ടായ തർക്കങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്ദുൽ ഷുക്കൂറിന്റെ തീരുമാനം. എൽഡിഎഫ് തിരഞ്ഞെടുപ്പ് ചുമതലയും അബ്ദുൽ ഷുക്കൂറിനാണ്. സിപിഐ വ്യാപാരി സംഘടനായ വ്യാപാരി വ്യവസായി ഫെഡറേഷൻ പ്രസിഡന്റ്, സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ പദവികൾ വഹിച്ചയാളാണ് അബ്ദുൽ ഷുക്കൂർ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top