സപ്ലൈകോയിൽ കാടത്തം; ‘ശമ്പളം കിട്ടാൻ ടാർഗറ്റ്’; സർക്കാരിനെതിരെ പന്ന്യൻ

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. ടാർഗറ്റ് അച്ചീവ് ചെയ്താൽ മാത്രമേ സപ്ലൈകോയിലെ താൽകാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കു എന്ന് ഭക്ഷ്യവകുപ്പ് പറയുന്നത് കാടത്തമെന്ന് പന്ന്യന്‍ വിമര്‍ശിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ എഐടിയുസി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐടിയുസി ഇടത് സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ പണിയെടുത്തവരാണ്. അവരോട് ഇങ്ങനെ കാണിക്കുന്നത് ഇടത് സർക്കാരിന് ചേർന്ന നയമല്ല. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഭക്ഷ്യവകുപ്പിനും സര്‍ക്കാരിനുമെതിരെ പന്ന്യന്‍ തുറന്നടിച്ചു.

പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണം. ഓണത്തിന് ശേഷം സപ്ലൈകോയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല; മര്യാദകേടാണിത്. ജീവനക്കാരുടെ സമരം നീതിക്കുവേണ്ടിയുള്ളതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തിൽ നീതി പാലിക്കണമെന്നും എഐടിയുസി പ്രതിഷേധ പരിപാടിയില്‍ പന്ന്യന്‍ പറഞ്ഞു.

Logo
X
Top