തൃശൂരിലും മാവേലിക്കരയിലും ഭൂരിപക്ഷം അരലക്ഷം കടക്കും; പന്ന്യന്‍ നേരിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടും; സിപിഐയുടെ ഇലക്ഷന്‍ വിലയിരുത്തല്‍

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഐ വിലയിരുത്തല്‍. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ സീറ്റുകളിലാണ് വിജയിക്കുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തിയിരിക്കുന്നത്. ഇതില്‍ മാവേലിക്കരയിലും തൃശൂരിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവും. അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ വിജയിക്കുമെന്നും സിപിഐ കണക്കുകൂട്ടുന്നു.

തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരമുണ്ടെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കാന്‍ കഴിയും. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ അരുണ്‍കുമാര്‍ മികച്ച വിജയം നേടും. വയനാട്ടില്‍ ആനി രാജയുടെ മത്സരം ഗുണം ചെയ്തിട്ടുണ്ട്. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ താഴെയായി കുറയ്ക്കാന്‍ കഴിയുമെന്നും സിപിഐ ആവകാശപ്പെടുന്നു.

ഇടത് മുന്നണി 10 മുതല്‍ 12 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top