മുകേഷ് രാജിവയ്ക്കണോ? സിപിഐ നിലപാട് വിശദമായ ചര്‍ച്ചക്ക് ശേഷം

ബലാത്സംഗ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് മുകേഷ് കൊല്ലം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം സിപിഐ ഉടന്‍ ഉന്നയിക്കില്ല. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷം നിലപാട് എന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. ഇന്ന് തന്നെ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഓണ്‍ലൈനായി ചേരുന്നുണ്ട്.

ALSO READ : യുവനടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്; രാജി ആവശ്യം ശക്തമാകുന്നു

സിപിഎം എംഎല്‍എയായ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത് ശരിയാണോ എന്ന കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. മുകേഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഐ നേതാവ് ആനിരാജ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ധാര്‍മികത ഉയര്‍ത്തി രാജി എന്നായിരുന്നു ആനിരാജ പറഞ്ഞത്. എന്നാല്‍ ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്നാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ഇതില്‍ നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനുശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കും.

ALSO READ : യുവനടിയുടെ പരാതിയില്‍ ഇ​ട​വേ​ള ബാ​ബു​വി​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നു​മെ​തി​രെ കേസ്; നടപടി ശക്തം

സമാനമായ ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന ന്യായീകരണമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്. നിയമപരമായി മുകേഷ് ആരോപണങ്ങളെ നേരിടട്ടെയെന്നാണ് സിപിഎം തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top