പുതിയ എംഎന്‍ പ്രതിമക്ക് രൂപസാദൃശ്യമില്ല; പഴയത് പൊടിതട്ടിയെടുത്ത് തടിയൂരി സിപിഐ

സിപിഐ സംസ്ഥാന കമ്മറ്റി ആസ്ഥാനത്തെ എംഎന്‍ ഗോവിന്ദന്‍ നായരുടെ പ്രതിമ വിവാദത്തില്‍ നിന്നും തടിയൂരി സിപിഐ. നവീകരിച്ച ഓഫീസില്‍ സ്ഥാപിച്ച പ്രതിമക്ക് രൂപസാദൃശ്യമില്ലെന്ന ആരോപണത്തിനാണ് പഴിയ പ്രതിമ പൊടിതട്ടിയെടുത്ത് പരിഹാരം കണ്ടിരിക്കുന്നത്. എംഎന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രതിമയാണ് മാറ്റിയത്.

എം.എന്‍. ഗോവിന്ദന്‍ നായരുടെ രൂപവുമായി പ്രതിമയ്ക്ക് സാദൃശ്യമില്ലെന്ന് ഉദ്ഘാടന ദിവസം തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് പരിഹാരത്തിന് സിപിഐ ആലോചന തുടങ്ങിയത്. പുതിയത് നിര്‍മ്മിച്ചാലും വീണ്ടും വിവാദം ഉണ്ടാകും എന്ന് ഭയത്തിലാണ് പഴയ പ്രതിമ തന്നെ പൊടി തട്ടിയെടുത്തത്. പഴയ പ്രതിമ നവീകരിച്ച് ആസ്ഥാനത്തിന് മുന്നില്‍ മാറ്റി സ്ഥാപിച്ചു.

തെറ്റുപറ്റിയെന്നു കണ്ടെത്തിയാല്‍ തിരുത്താന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഐ എന്നും അതുകൊണ്ടാണ് പ്രതിമ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇതിന് നല്‍കുന്ന വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top