കാനത്തിൻ്റെ സംസ്ക്കാരം ഞായറാഴ്ച; മൃതദേഹം നാളെ തലസ്ഥാനത്ത് എത്തിക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ശവസംസ്കാര ചടങ്ങുകൾ ഞായറാഴ്ച കാനത്തെ വീട്ടിൽ നടക്കും. നാളെ വിമാനമാർഗം മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. തുടർന്ന് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിച്ചതിന് ശേഷം സിപിഐ ആസ്ഥാനമായ പട്ടം പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. 73 വയസായിരുന്നു ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ നിന്നും അവധിക്ക് അപേക്ഷിച്ചിരിക്കുമ്പോഴാണ് വിയോഗം ഉണ്ടായിരിക്കുന്നത്. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.
Also Read: എതിര്‍വാക്കില്ലാതെ പാര്‍ട്ടിയെ കാനം നയിച്ചു; സിപിഐ നേതൃനിരയിൽ ശൂന്യത നിറച്ച് കാനം വിടപറയുമ്പോള്‍

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here