സുരേഷ്‌ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചത് യാദൃശ്ചികമല്ല; പൂരം കലക്കിയതില്‍ അന്വേഷണം വേണം; വിഎസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ട്. ഈ നീക്കങ്ങളുടെ ഇരയായ രാഷ്ട്രീയ നേതാവാണ് താനെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പകല്‍ സമയത്ത് പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പൂരത്തില്‍ വൈകുന്നേരത്തോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. അത് രാത്രിപൂരം നിര്‍ത്തുന്ന സ്ഥിതിയിലേക്ക് എത്തിച്ചു. ഇതിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. സുരേഷ് ഗോപി ഈ സ്ഥലത്തേക്ക് എത്തിയത് ആംബുലന്‍സിലാണ്. ആര്‍എസ്എസ് നേതാക്കളും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതിന് പോലീസ് സഹായം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഉറപ്പാണ്. എഡിജിപി അജിത്കുമാറിന് പങ്കുണ്ടോ എന്ന് തനിക്ക് അറിയില്ല. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം മാത്രമേ അറിയൂ. ഇതിനു പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ട്. പൂരത്തിന്റെ നടത്തിപ്പുകാര്‍ക്കും ഇതില്‍ പങ്കുണ്ട്. പൂരം കലക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. പൂരം കലക്കിയതിന് പിന്നില്‍ എഡിജിപി അജിത്കുമാറാണെന്ന് ഇന്നലെ പിവി ആന്‍വര്‍ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top