അഷ്‌റഫ് വധത്തില്‍ നാല് ആർഎസ്എസുകാര്‍ക്ക് ജീവപര്യന്തം; രണ്ട് പ്രതികളെ വെറുതെ വിട്ടു
October 28, 2024 4:05 PM
തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസില്‍ നാല് ആർഎസ്എസ് പ്രവർത്തകര്‍ക്ക് ജീവപര്യന്തം തടവ്. 5000 രൂപ പിഴയുമുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണയ്ക്ക് മുൻപേ മരിച്ചിരുന്നു.
ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെ വിട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here