തമ്മില്‍ തല്ലി ‘ഐക്യ’മുന്നണി; തൊടുപുഴയില്‍ സിപിഎം ഭരണം തുടരും

തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സബീന ബിഞ്ചു വിജയിച്ചു. യുഡിഎഫിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സിപിഎം ഭരണം നിലനിര്‍ത്തിയത്. 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണകാലാവധി. തിരഞ്ഞടുപ്പിനിടയിൽ നഗരസഭയുടെ മുന്നിൽ കോൺഗ്രസ് ലീഗ് നേതാക്കളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

ഒമ്പതാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്രൻ്റെ ഉൾപ്പെടെ 13 പേരുടെ പിന്തുണ യുഡിഎഫിന് ഉണ്ടായിരുന്നു. എന്നാല്‍ അഞ്ച് ലീഗ് കൗൺസിലർമാർ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ സബീന ബിഞ്ചുവിന് 14 വോട്ടുകള്‍ ലഭിച്ചു. കോൺഗ്രസിലെ കെ ദീപക്കിന് 10 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ലീഗിൻ്റെ ചതിയൻ ചന്തുവിൻ്റെ നിലപാടാണ് കയ്യെത്തും ദൂരത്ത് നിന്നും ഭരണം നഷ്ടപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൻ്റെ പ്രതികരണം. യുഡിഎഫിന് വേണ്ടി നിരവധി തവണ വിട്ടുവീഴ്ച്ച ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന തോന്നല്‍ വന്നപ്പോഴാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനം എടുത്തതെന്നുമാണ്‌ ലീഗ് വിശദീകരണം. കൈക്കൂലിക്കേസിൽ പ്രതി ആയതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ് രാജിവെച്ചതാണ് തിരഞ്ഞെടുപ്പിന് കാരണമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top