ഏക സിവിൽകോഡ്: മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സെമിനാറില്‍ സിപിഎമ്മിനും ക്ഷണം
കോഴിക്കോട്: മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറിലേക്ക് സിപിഐഎമ്മിനും ക്ഷണം. മുസ്ലിം കോര്‍ഡിനേഷനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സിപിഐഎം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം കോർഡിനേഷൻ. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റി ചെയർമാൻ.
നേരത്തെ ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഐഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീംലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുത്തിരുന്നില്ല. സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ക്ഷണം നിരസിച്ചത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. പുതുപ്പള്ളി കോണ്‍ഗ്രസിന്റെ സീറ്റാണ്, ആരെ മത്സരിപ്പിച്ചാലും ലീഗ് പിന്തുണയ്ക്കും. സിപിഐഎമ്മും ബിജെപിയും മല്‍സരിക്കരുതെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആവശ്യത്തില്‍ തെറ്റില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും പി എം എ സലാം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here