പിണറായിയെ വിമര്‍ശിച്ചും മോദിയെ പുകഴ്ത്തിയും ജി സുധാകരന്‍; ‘കേന്ദ്രത്തില്‍ അഴിമതി പൊട്ടിയൊഴുകുന്നില്ല; നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും’
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും മുന്‍മന്ത്രി ഉയര്‍ത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പിണറായി വിജയനെ ലക്ഷ്യമിട്ടുളള വിമര്‍ശനം സുധാകരന്‍ നടത്തിയിരിക്കുന്നത്.
നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ കഴിഞ്ഞ പത്ത് വര്‍ഷമായി അഴിമതി പൊട്ടിയൊഴുകുന്നില്ല. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കാര്യമായ അഴിമതി ആരോപണങ്ങളില്ല. ഇത് നരേന്ദ്രമോദിയെന്ന നേതാവിന്റെ മികവാണ്. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടി അയാലും ലീഡര്‍ഷിപ്പ് പ്രധാനമെന്നും ജി സുധാകരന്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ മാസപ്പടി അടക്കമുളള ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ മുതിര്‍ന്ന് നേതാവ് ഇത്തരമൊരു വിമര്‍ശനം നടത്തുന്നത്.
താന്‍ അംഗമായിരുന്ന ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാ മന്ത്രിമാരും വകുപ്പുകളും മികച്ചതായിരുന്നു.ആ സര്‍ക്കാരിന്റെ പേരിലാണ് തുടര്‍ഭരണം ലഭിച്ചത്. പഴയ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. എന്നാല്‍ കാര്യമായ വിമര്‍ശനവും ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കെകെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങളാണ്. താന്‍ അത് വിശ്വസിക്കുന്നില്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്‌റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായും സുധാകരന്‍ പറഞ്ഞു. ഒരാള്‍ വിചാരിച്ചാല്‍ എല്ലാവരേയും അടക്കി നിര്‍ത്താന്‍ കഴിയില്ല. വീഴ്ച വന്നാല്‍ പറയണം. അതിന് എന്തിനാണ് ഭയക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here